ബൈഡന്റെ ആഹ്വാനം; വെറുപ്പിനെ തൂത്തെറിയാം

USA-BIDEN/INAUGURATION
സത്യപ്രതിജ്ഞയ്ക്കു ശേഷം ഭാര്യ ജില്ലിനെ ചുംബിക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ
SHARE

വാഷിങ്ടൻ ∙ ജനാധിപത്യത്തിന്റെ വിജയമെന്ന പ്രഖ്യാപനത്തോടെ പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തിന്റെ ഐക്യവും ആത്മാവും വീണ്ടെടുക്കുമെന്നു സ്ഥാനാരോഹണ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. എല്ലാവർക്കും അവസരവും അന്തസ്സും അഭിമാനവും ഉറപ്പാക്കും. വെറുപ്പിനെ തൂത്തെറിയാനും വർണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നിലകൊള്ളാനും ബൈഡൻ ആഹ്വാനം ചെയ്തു. 

APTOPIX Biden Inauguration
വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കമല ഹാരിസ് ഭർത്താവ് ഡഗ്ലസ് എംഹോഫിനൊപ്പം

ബൈഡനെയും കമലയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് ഫലം അവസാനനിമിഷം വരെ അംഗീകരിക്കാതിരുന്ന ഡോണൾഡ് ട്രംപ്, പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്കു നിൽക്കാതെ ഇന്നലെ രാവിലെ വൈറ്റ് ഹൗസ് വിട്ടു. പുതിയ ഭരണകൂടത്തിന് എല്ലാ ആശംസയും നേരുന്നതായി ചൊവ്വാഴ്ച രാത്രി പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. ഇന്നലെ രാവിലെ വൈറ്റ് ഹൗസിൽനിന്നു ഹെലികോപ്റ്ററിൽ മേരിലാൻഡിലേക്കു പുറപ്പെട്ട ട്രംപ് അവിടെ ആൻഡ്രൂസ് ജോയിന്റ് ബേസിൽ വിടവാങ്ങൽ ചടങ്ങിനു ശേഷം വിമാനത്തിൽ ഫ്ലോറിഡയിലേക്കു തിരിച്ചു. ട്രംപിന്റെ വിടവാങ്ങൽ ചടങ്ങിൽ, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുത്തില്ല. പകരം ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങിൽ സംബന്ധിച്ചു.

Content Highlights: Joe Biden inauguration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS