ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ്, ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഉന്നത പദവികൾ വഹിക്കുന്ന ഇന്ത്യൻ വംശജരുടെ പേരുകൾ ഉൾക്കൊള്ളിച്ചുള്ള പട്ടികയായ 2021 ഇന്ത്യ സ്പോറ ഗവൺമെന്റ് ലീഡേഴ്സ് ലിസ്റ്റ് പുറത്തിറങ്ങി. 

200 പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉന്നത നയതന്ത്രജ്ഞർ, ധനകാര്യ സ്ഥാപന മേധാവികൾ, പരമോന്നത കോടതികളിലെ ജഡ്ജിമാർ തുടങ്ങിയവരും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.

പല വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ലിസ്റ്റിൽ ഏറ്റവും ശ്രദ്ധ നേടുന്നത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് തന്നെയാണ്.ന്യൂസീലൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ, സിംഗപ്പൂർ ചീഫ് ജസ്റ്റിസ് സുന്ദരേശ് മേനോൻ, സിംഗപ്പൂർ മോണിറ്ററി അതോറിറ്റി എംഡി രവി മേനോൻ, സിംഗപ്പൂരിലെ എംപിമാരായ വിക്രം നായർ, മുരളി പിള്ള, ജനിൽ പുതുച്ചേരി, കമല ഹാരിസിന്റെ ഉപദേഷ്ടാവ് മൈക്കൽ സി ജോർജ്, യുഎസ് മനുഷ്യാവകാശ കോ ഓർഡിനേറ്റർ ശാന്തി കളത്തിൽ, യുഎസ് പാർലമെന്റ് അംഗങ്ങളായ കെവിൻ തോമസ്, പ്രമീള ജയപാൽ തുടങ്ങി മലയാളി വേരുകളുള്ളവരും പട്ടികയിലുണ്ട്.

preetipranita
പ്രീതി സിൻഹ, പ്രണിത ഗുപ്ത

പ്രീതി സിൻഹ യുഎൻസിഡിഎഫ് തലപ്പത്ത്

ന്യൂയോർക്ക് ∙ യുഎൻ ക്യാപ്പിറ്റൽ ഡവലപ്മെന്റ് ഫണ്ട് (യുഎൻസിഡിഎഫ്) എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഇന്ത്യൻ വംശജ പ്രീതി സിൻഹയെ നിയമിച്ചു.  

പ്രണിത ഗുപ്ത സ്പെഷൽ സെക്രട്ടറി

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നയരൂപീകരണ സമിതിയിൽ തൊഴിൽകാര്യ സ്പെഷൽ സെക്രട്ടറിയായി ഇന്ത്യൻ വംശജ പ്രണിത ഗുപ്തയെ നിയമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com