അനിശ്ചിതകാലം തടവിലിടാൻ സൂ ചിക്കെതിരെ പുതിയ കേസ്

aung-san-suu-kyi
SHARE

യാങ്കൂൺ ∙ മ്യാൻമറിലെ പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാൻ സൂ ചിക്കെതിരെ പട്ടാള ഭരണകൂടം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനു ദുരന്തനിവാരണ നിയമം അനുസരിച്ച് പുതിയ കേസെടുത്തു. 3 വർഷം ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. വിചാരണയില്ലാതെ അനിശ്ചിതകാലം തടവിലിടാൻ കഴിയും.

സൂ ചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭം തുടരുന്നു. മുപ്പതോളം ബുദ്ധ സന്യാസിമാർ യുഎൻ ഓഫിസിലേക്ക് പ്രകടനം നടത്തി. മാൻഡലെയിൽ പ്രക്ഷോഭകർക്കു നേരെ പൊലീസ് ലാത്തിച്ചാർജും കല്ലേറുമുണ്ടായി. റബർ ബുള്ളറ്റും പ്രയോഗിച്ചു. ഒട്ടേറെ പേർക്കു പരുക്കേറ്റു.  

ഇതേസമയം, 2008 ലെ ഭരണഘടന അനുസരിച്ച് രാജ്യതാൽപര്യം സംരക്ഷിക്കാനാണ് ഭരണം ഏറ്റെടുത്തതെന്ന് പട്ടാള ഭരണകൂടം അറിയിച്ചു. വൈകാതെ തിരഞ്ഞെടുപ്പു നടത്തി അധികാരം കൈമാറുമെന്നും അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA