ADVERTISEMENT

വാഷിങ്ടൻ ∙ ജയിലിൽ കഴിയുന്ന മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാന്റെ ഭാര്യ എമ്മ കൊറോനെൽ ഐസ്പുറോയെ മോചിപ്പിക്കരുതെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എൽ ചാപ്പോയെ രണ്ടുവട്ടം ജയിൽചാടാൻ സഹായിച്ച കൊറോനെൽ (31) ആണ് നിലവിൽ എൽ ചാപ്പോയുടെ ലഹരിസാമ്രാജ്യം നിയന്ത്രിക്കുന്നത്. തിങ്കളാഴ്ച ഡാലസ് വിമാനത്താവളത്തിൽ അറസ്റ്റിലായ  കൊറോനെൽ നിലവിൽ വെർജീനിയ ജയിലിലാണ്. ഇവർക്ക് യുഎസ്–മെക്സിക്കോ ഇരട്ട പൗരത്വമുണ്ട്.

1200-emma-coronel-aispuro
എമ്മ കൊറോനെൽ (Photo by KENA BETANCUR / AFP)

എൽ ചാപ്പോയെ 18–ാം പിറന്നാൾ ദിനത്തിൽ വിവാഹം ചെയ്ത കൊറോനെൽ മെക്സിക്കോയിൽ സൗന്ദര്യകിരീടം ചൂടിയതിനു പിന്നാലെയാണ് മാഫിയത്തലവന്റെ ഭാര്യയായത്. മെക്സിക്കോയിൽ നിന്നു ജയിൽ ചാടിയതിനു ശേഷം 2017 ൽ പിടിക്കപ്പെട്ട എൽ ചാപ്പോയെ പിന്നീടു യുഎസിനു കൈമാറിയപ്പോൾ കൊറോനെലും സംഘവും പിന്നാലെയെത്തി. 3 മാസത്തോളം നീണ്ട വിചാരണയിൽ എല്ലാ ദിവസവും കൊറോനെൽ കോടതിമുറിയിലുണ്ടായിരുന്നു.

English Summary: Emma Coronel Aispuro not to be freed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com