ഒബാമയുടെ ‘മാമ’ സാറ വിടപറഞ്ഞു

obama
ബറാക് ഒബാമയും സാറയും (ഫയൽചിത്രം).
SHARE

നയ്റോബി ∙ കെനിയയിലെ വിദൂര ഗ്രാമീണപാതകളിലൂടെ പട്ടണത്തിലേക്കു സൈക്കിൾ ചവിട്ടി കുട്ടികളെ സ്കൂളിലെത്തിച്ച ഒബാമക്കുടുംബത്തിലെ മുത്തശ്ശി വിട പറഞ്ഞു. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പിതാവ് ഒബാമ സീനിയറിന്റെ വളർത്തമ്മ ‘മാമ’ സാറയാണ് (99) കെനിയയിലെ കിസുമുവിലുള്ള ആശുപത്രിയിൽ അന്തരിച്ചത്. വീട്ടിലും നാട്ടിലും വിദ്യാഭ്യാസ വിപ്ലവത്തിനു വഴിവെട്ടിയതു കൂടാതെ അനാഥർക്ക് അഭയമേകിയ അമ്മയായും സുന്ദരവും സാർഥകവുമായിരുന്നു സാറ ഒബാമ ജീവിതം. 

ബറാക് ഒബാമ സീനിയറിന്റെ പിതാവിന്റെ രണ്ടാം ഭാര്യയായിരുന്നു സാറ. ലുവോ എന്ന ഗോത്രവിഭാഗത്തിൽപ്പെട്ടതായിരുന്നു കുടുംബം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നൽകിയ സംഭാവനകൾക്കുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം 2014 ൽ നേടി. ഡ്രീംസ് ഫ്രം മൈ ഫാദർ എന്ന പുസ്തകത്തിൽ സാറ മുത്തശ്ശിയെക്കുറിച്ച് ഒബാമ വിശദമായി എഴുതിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA