യാങ്കൂൺ ∙ മധ്യ മ്യാൻമറിൽ ഇന്നലെ സമരക്കാർക്കു നേരെ പട്ടാളം നടത്തിയ വെടിവയ്പിൽ 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫെബ്രുവരി ഒന്നിനു പട്ടാള അട്ടിമറിക്കു പിന്നാലെ ആരംഭിച്ച് മ്യാൻമറിലെമ്പാടുമായി തുടരുന്ന ജനാധിപത്യ സമരങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 550 കടന്നു.
ഇതുവരെ കൊല്ലപ്പെട്ടവരിൽ 46 പേർ കുട്ടികളാണെന്ന് അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്സ് അറിയിച്ചു. 2,751 പേരാണു ജയിലിൽ കഴിയുന്നത്.