ADVERTISEMENT

യാങ്കൂൺ ∙ ജനകീയ പ്രക്ഷോഭവും പൊലീസ് വെടിവയ്പും തുടരുമ്പോഴും സമരം ശമിക്കുകയാണെന്നും രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്തുമെന്നുമുള്ള അവകാശവാദവുമായി മ്യാൻമറിലെ പട്ടാള ഭരണകൂടം. ബാഗോ പട്ടണത്തിൽ ഇന്നലെ നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. ചില വാർത്താ ഏജൻസികൾ 20 മരണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനു ജനകീയ സർക്കാരിനെ അട്ടിമറിച്ചതിനെ തുടർന്നു നടക്കുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 614 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

 16 പൊലീസുകാരും കൊല്ലപ്പെട്ടതായി പട്ടാള ഭരണകൂടം പറയുന്നു. ജനകീയ നേതാവ് ഓങ് സാൻ സൂചി ഉൾപ്പെടെ 2800 പേർ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. രാജ്യം സാധാരണ നിലയിലേക്കു മടങ്ങുകയാണെന്നും ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും ഉടൻ സാധാരണ പ്രവർത്തനം ആരംഭിക്കുമെന്നും പട്ടാള വക്താവ് ബ്രിഗേഡിയർ ജനറൽ സോ മിൻ ടൂൺ നെയ്പീദോയിൽ പറഞ്ഞു. 

യുഎസും ബ്രിട്ടനും ഉൾപ്പെടെ 18 രാജ്യങ്ങളുടെ അംബാസഡർമാർ പ്രക്ഷോഭകരെ പിന്തുണച്ചു പ്രസ്താവനയിറക്കി. പട്ടാള ഭരണകൂടവുമായി ചർച്ചയ്ക്ക് യുഎസ് പ്രത്യേക പ്രതിനിധി ബാങ്കോക്കിലെത്തി അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ല.

English Summary: Election within two years, Myanmar army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com