ഇസ്രയേലിൽ തീർഥാടന കേന്ദ്രത്തിൽ തിക്കും തിരക്കും; 45 മരണം

ISRAEL-PILGRIMAGE-STAMPEDE
വടക്കൻ ഇസ്രയേലിലെ മൗണ്ട് മെറോണിൽ ജൂത തീർഥാടകർ തിക്കിലും തിരക്കിലുംപെട്ട് അപകടത്തിൽപെട്ട സ്ഥലത്തു ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തുന്നു. ചിത്രം: എഎഫ്പി
SHARE

ടെൽ അവീവ് ∙ ഇസ്രയേലിൽ യഹൂദ തീർഥാടക കേന്ദ്രത്തിൽ തിക്കിലും തിരക്കിലും കുട്ടികളടക്കം 45 പേർ മരിച്ചു. 150 ലേറെപ്പേർക്കു പരുക്കേറ്റു. മൗണ്ട് മെറോണിൽ റാബി ഷിമോൻ ബർ യൊക്കായിയുടെ കബറിടത്തിൽ പതിനായിരക്കണക്കിനു തീർഥാടക‍ർ ഒത്തുചേരുന്ന വാർഷിക പ്രാർഥനാച്ചടങ്ങുകൾക്കിടെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം. പുരുഷന്മാരുടെ നടപ്പാതയിലെ പടികളിൽ തിരക്കിനിടെ വീണുപോയവർക്കാണു ചവിട്ടേറ്റത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു.

മൗണ്ട് മെറോണിലെ രണ്ടാം നൂറ്റാണ്ടിലെ കബറിടം യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ കേന്ദ്രങ്ങളിലൊന്നാണ്. തീവെളിച്ചത്തിൽ രാത്രി മുഴുവനും നീളുന്ന പ്രാർഥനകളിലും നൃത്തങ്ങളുമാണു വാർഷിക ഉൽസവമായ ‘ലാഗ് ബോമറി’ന്റെ പ്രത്യേകത. വ്യാഴാഴ്ച അർധരാത്രി അപകടം നടക്കുമ്പോൾ തീർഥാടനകേന്ദ്രത്തിൽ ഒരുലക്ഷത്തോളം പേരുണ്ടായിരുന്നുവെന്നാണു കണക്ക്. 

കഴിഞ്ഞ വർഷം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തീർഥാടനത്തിനു നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇസ്രയേലിൽ 45% ജനങ്ങൾക്കും 2 കുത്തിവയ്പുകളും പൂർത്തിയാക്കിയ സാഹചര്യത്തിലാണു ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്.

English Summary: Israel mourns deaths of 45 in stampede at religious festival

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA