ചൈനയിൽ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സീൻ അനുമതി

Covid-Vaccine-5
പ്രതീകാത്മക ചിത്രം
SHARE

ബെയ്ജിങ് ∙ മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ചൈനയിൽ കോവിഡ് വാക്സീൻ അടിയന്തര ഉപയോഗ അനുമതി. സിനോവാക് കമ്പനി നിർമിച്ച കൊറോണവാക് എന്ന വാക്സീനാണ് 3 – 17 പ്രായക്കാർക്ക് നൽകുക. എന്നാൽ കുട്ടികളിലെ വാക്സീൻ വിതരണം എന്നാണു തുടങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല. 

മുതിർന്നവരെപ്പോലെ കുട്ടികളിലും വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആദ്യ രണ്ടുഘട്ടം പരീക്ഷണങ്ങളിലെ ഫലമെന്ന് സിനോവാക് ചെയർമാൻ യിൻ വെയ്ഡോങ് പറഞ്ഞു. 

ചൈനയുടെ സിനോഫാം വാക്സീന് നേരത്തേ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ട്. പുതിയ വാക്സീനും ഈ മാസം ഒന്നിന് അംഗീകാരം നൽകി. മറ്റ് 5 വാക്സീനുകൾക്കുകൂടി ചൈന അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 76 കോടിയിലേറെ പേർക്ക് വാക്സീൻ കുത്തിവച്ചു. 

English Summary: China authorises covid vaccine CoronaVac for children between 3 to 17 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA