ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾക്ക് 7 വർഷം ജയിൽശിക്ഷ

Ashish-Lata
SHARE

ജൊഹാനസ്ബർഗ് ∙ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൾ ഇള ഗാന്ധിയുടെ പുത്രി ആഷിഷ് ലതാ രാംഗോബിന് (56) സാമ്പത്തിക തട്ടിപ്പുകേസിൽ 7 വർഷം തടവ്. വ്യാജ രേഖകൾ കാട്ടി ദക്ഷിണാഫ്രിക്കയിലെ ബിസിനസുകാരൻ എസ്.ആർ. മഹാരാജിൽനിന്നു 3.3 കോടി രൂപ കൈക്കലാക്കിയ കേസിലാണു ഡർബനിലെ കോടതി ശിക്ഷ വിധിച്ചത്. 

ഗാന്ധിജിയുടെ രണ്ടാമത്തെ മകൻ മണിലാലിന്റെ ഏറ്റവും ഇളയ മകളാണ് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയും ദക്ഷിണാഫ്രിക്ക മുൻ പാർലമെന്റംഗവുമായ ഇള ഗാന്ധി.

English Summary: Seven year imprisonment for ashish lata

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA