മലാലയ്ക്ക് ഭീഷണി; പുരോഹിതൻ അറസ്റ്റിൽ

malala-yousafzai-1248
മലാല യൂസഫ്സായി
SHARE

പെഷാവർ ∙ നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായിക്കു നേരെ ചാവേർ ആക്രമണം നടത്തണമെന്ന് അനുയായികളോട് ആഹ്വാനം നടത്തിയ പാക്ക് മതപുരോഹിതൻ മുഫ്തി സർദാർ അലി ഹഖാനിയെ ഭീകരവിരുദ്ധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു മാധ്യമ അഭിമുഖത്തിൽ, വിവാഹം സംബന്ധിച്ചു മലാല നടത്തിയ പരാമർശമാണ് ഹഖാനിയെ പ്രകോപിപ്പിച്ചത്. വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ലെന്നും മറ്റൊരാൾ ജീവിതത്തിൽ ഒപ്പം വേണമെന്നുണ്ടെങ്കിൽ ഇരുവർക്കും പങ്കാളികളായി ജീവിച്ചാൽ പോരേ എന്നുമായിരുന്നു മലാലയുടെ ചോദ്യം.

English Summary: Pakistan Cleric Arrested For Threatening Nobel Laureate Malala Yousafzai: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA