ADVERTISEMENT

സെൻട്രൽ ലേക് (മിഷിഗൻ) ∙ യുഎസ് വ്യാപാരമേഖലയിലെ വിതരണ ശൃംഖലയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സൈബർ ആക്രമണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. സങ്കീർണമായ ആർഈവിൾ റാൻസംവെയർ ഉപയോഗിച്ചു നടന്ന ആക്രമണത്തിൽ നൂറുകണക്കിനു സ്ഥാപനങ്ങൾ നിശ്ചലമായിരുന്നു.

റഷ്യയുമായി ബന്ധമുള്ള ഈ അക്രമിസംഘത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് അഭ്യർഥിച്ചു.  കസേയയുടെ സോഫ്റ്റ്‍വെയർ മാനേജ്മെന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച സ്ഥാപനങ്ങളാണ് ആക്രമണത്തിനിരയായത്. സർവറുകളും ഡെസ്ക്ടോപ്പുകളും മറ്റ് ഉപകരണങ്ങളും തകരാറിലായതോടെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും സർക്കാർ ഏജൻസികളും ഊർജ കമ്പനികളും പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു.

റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ  ഉപയോഗിക്കുന്ന ഹാക്കിങ് തന്ത്രങ്ങളാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളതെന്ന് യുഎസ്, ബ്രിട്ടിഷ് ഏജൻസികൾ അറിയിച്ചു. കസേയയുടെ സോഫ്റ്റ്‍വെയർ ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളിലും ആക്രമണമുണ്ടായി.

English Summary: USA investigating about cyber attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com