ADVERTISEMENT

ബർലിൻ ∙ പടിഞ്ഞാറൻ യൂറോപ്പിൽ 50 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. ജർമനിയിൽ മാത്രം 157 പേർ മരിച്ചു. ബൽജിയത്തിൽ 27 പേരും. ഒഴുകിപ്പോയ വാഹനങ്ങളിലും തകർന്ന കെട്ടിടങ്ങൾക്കുള്ളിലും കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. ഒപ്പം അവശിഷ്ടങ്ങൾ നീക്കുന്നതും കാര്യക്ഷമമായി പുരോഗമിക്കുന്നു.

ദുരന്തബാധിതർക്ക് എല്ലാ സഹായവും നൽകുമെന്ന് ജർമനിയുടെ ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. ആഗോള താപനത്തെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനമാണ് അപ്രതീക്ഷിത പ്രളയത്തിനിടയാക്കിയതെന്നു കരുതുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് ജർമനി കൂടുതൽ ചെയ്യേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച വെള്ളപ്പൊക്കത്തിൽ ജർമനിയിലെ റൈൻലാൻഡ് പലാറ്റിനേറ്റ്, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനങ്ങളിലും ബൽജിയത്തിലുമാണ് കനത്ത നാശമുണ്ടായത്. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, ബവേറിയ എന്നീ രാജ്യങ്ങളും പ്രളയക്കെടുതിയിലായി.

English Summary: Flood in Europe, 184 deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com