ADVERTISEMENT

ന്യൂയോർക്ക് ∙ സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപേഡ് പേടകത്തിലേറി 10 മിനിറ്റ് നീണ്ടുനിന്ന അതിവേഗ ബഹിരാകാശ യാത്രയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് (57) വിജയം. യുഎസിലെ വെസ്റ്റ് ടെക്സസിലുള്ള സ്പേസ്പോർട്ടിൽ നിന്നു വിക്ഷേപിക്കപ്പെട്ട പേടകം ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തിയായ കാർമാൻ രേഖ (100 കി.മീ) കടന്ന് തിരികെ വന്നു.

ബെസോസിനൊപ്പം സഹോദരൻ മാർക് ബെസോസ് (53), ഒലിവർ ഡീമൻ (18), വാലി ഫങ്ക് (82) എന്നീ യാത്രികരുമുണ്ടായിരുന്നു. ഒലിവർ ഡീമൻ ഇതോടെ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ  വ്യക്തിയായി, വാലി ഫങ്ക് ഏറ്റവും പ്രായം കൂടിയ വ്യക്തിയും. മനുഷ്യൻ ചന്ദ്രനിലെത്തിയതിന്റെ 52–ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് യാത്രയെന്നതും പ്രത്യേകതയായി. 

English Summary: Jeff Bezos flies to space in picture perfect launch landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com