ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടന്റെ പ്രതാപകാല മുദ്രയായ തുറമുഖ നഗരത്തെ ലോക പൈതൃകപ്പട്ടികയിൽനിന്നു നീക്കാ‍ൻ യുനെസ്കോ തീരുമാനിച്ചു. പഴയ കെട്ടിടങ്ങളുടെ കലാസൗന്ദര്യം കളഞ്ഞുകുളിക്കുന്ന പുതിയ നിർമാണങ്ങൾ പെരുകിയതോടെയാണു ലിവർപൂൾ നഗരത്തിന് ആ പദവി നഷ്ടമാകുന്നത്. 

ബ്രേംലി മൂർ ഡോക്കിൽ ഉയരുന്ന എവർട്ടൻ ഫുട്ബോൾ സ്റ്റേഡിയം ഉൾപ്പെടെ പുതിയ നിർമാണങ്ങൾ ചരിത്രപ്രധാനമായ ഈ പ്രദേശത്തിന്റെ ക്ഷയത്തിനു കാരണമായെന്നു സമിതി വിലയിരുത്തിയത്. 

2004 ലാണു പൈകൃത പദവി ലഭിച്ചത്. മേർസി നദി ഐറിഷ് കടലുമായി സംഗമിക്കുന്നിടത്തു സ്ഥിതി ചെയ്യുന്ന നഗരം ലോകപ്രസിദ്ധമായ ബീറ്റിൽസ് സംഗീതസംഘത്തിന്റെ ജന്മനാടുകൂടിയാണ്. ഒമാനിലെ അറേബ്യൻ ഒറിക്സ് സാങ്‍ച്വറിക്ക് 2007 ലും ജർമനിയിലെ ഡ്രസ്ഡൻ എൽബെ വാലിക്ക് 2009 ലും പൈതൃക പദവി നഷ്ടപ്പെട്ടിരുന്നു.

English Summary: Liverpool removed from heritage site list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com