ADVERTISEMENT

പോർട്ട് ഓഫ് പ്രിൻസ് ∙ കരീബിയൻ രാജ്യമായ ഹെയ്റ്റിയിൽ രണ്ടു തവണയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 724 ആയി. ചുരുങ്ങിയത് 2800 പേർക്ക് പരുക്കേറ്റു. വീടുകളും ഹോട്ടലുകളും പള്ളികളും അടക്കം തകർന്നുവീണു. രക്ഷാപ്രവർത്തനം തുടരുകയാണ്.

ശനിയാഴ്ചയാണ് 7.2 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. പിന്നാലെ പല തവണ തുടർചലനങ്ങളും രാത്രിയോടെ 5.9 തീവ്രതയുള്ള രണ്ടാം ഭൂചലനവും ഉണ്ടായി. തലസ്ഥാനമായ പോർട്ട് ഓഫ് പ്രിൻസിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രു നിപ്പസിനു സമീപം ആണ് പ്രഭവകേന്ദ്രം.

English Summary: Haiti earthquake death toll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com