നൈജീരിയയിൽ വീടുകൾ തോറും കയറിയിറങ്ങി 36 പേരെ കൊലപ്പെടുത്തി
Mail This Article
×
അബുജ ∙ നൈജീരിയയിൽ തോക്കുധാരികൾ ഗ്രാമത്തിൽ കടന്നുകയറി 36 പേരെ വെടിവച്ചുകൊന്നു. പ്ലേറ്റ്യൂ സംസ്ഥാനത്തെ യെൽവ സൻഗാം ഗ്രാമത്തിലാണു വീടുകൾ തോറും കയറിയിറങ്ങി കൊല നടത്തിയത്. സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു.
പ്രവിശ്യയിലെ ശക്തരായ ഹൗസ–ഫുലാനി സംഘവും നാട്ടിലെ ചെറു സംഘങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നതു പതിവാണ്. ഇതേ സ്ഥലത്ത് 14നു 22 പേരെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. ഫുലാനി സംഘമാണ് പിന്നിലെന്നു കരുതുന്നു.
English Summary: Gunmen kill 36 villagers in Nigeria
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.