ADVERTISEMENT

ന്യൂയോർക്ക് ∙ ഈ വർഷം ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവീയറൻസ് റോവർ, ഇറങ്ങിയ മേഖലയായ ജെസീറോയിൽ നിന്നു ആദ്യമായി പാറ ശേഖരിച്ചെന്നു നാസ അറിയിച്ചു. പെൻസിലിനെക്കാൾ അൽപം കൂടി മാത്രം കട്ടിയുള്ള പാറക്കഷണം ഒരു ടൈറ്റാനിയം ട്യൂബിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ഭാവിയിൽ ചൊവ്വയിൽ നടത്തുന്ന തുടർദൗത്യങ്ങളുടെ സഹായത്തോടെ ഇതു ഭൂമിയിലെത്തിക്കാമെന്നാണു പ്രതീക്ഷ. പെഴ്സിവീയറൻസിന്റെ 2 മീറ്റർ നീളമുള്ള യന്ത്രക്കൈയിൽ ഘടിപ്പിച്ച ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണു ഉപരിതലം കുഴിച്ച് പാറക്കഷണം എടുത്തത്. 

English Summary: Perseverance rover collects rock from Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com