സ്മരണകൾ ഇരമ്പി, യുഎസ് വിതുമ്പി

US-NEW-YORK-CITY-COMMEMORATES-20TH-ANNIVERSARY-OF-9/11-TERROR-AT
ദുരന്ത ചരിത്രം: യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ 20ാം വാർഷികത്തിൽ മൻഹാറ്റനിലെ ഗ്രൗണ്ട്സീറോയ്ക്കു സമീപം ഒത്തു ചേർന്നവർ ഓർമകളിൽ വിതുമ്പുന്നു. ചിത്രം: എഎഫ്പി
SHARE

ന്യൂയോർക്ക്∙ ഇരുപതാണ്ടു മുൻപു ലോകത്തെ നടുക്കിയ ഭീകരതയുടെ ഓർമയിലേക്ക് ഒരു മണിനാദം–അടുത്ത നിമിഷം യുഎസ് ജനത മൗനത്തിൽ മുങ്ങി. സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഗ്രൗണ്ട് സീറോയിലെ സ്മാരകത്തിനു മുന്നിൽ വിതുമ്പലടക്കിനിന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൻ എന്നിവരും ഓർമകൾക്കു മുന്നിൽ തലകുനിച്ചു.

അൽഖായിദ ഭീകരാക്രമണം ദുരന്തം വിതച്ച പെന്റഗൺ, ഷാങ്ക്സ്‌വിൽ എന്നിവിടങ്ങളും പിന്നീട് ബൈഡൻ സന്ദർശിച്ചു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചു വെള്ളിയാഴ്ച രാത്രി ബൈ‍ഡൻ വിഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. 

ദുരന്തത്തിൽ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ഓർമയിൽ വളരുന്ന കുട്ടികളെയും നഷ്ടമായ കുട്ടികളുടെ ഓർമയിൽ നീറുന്ന മാതാപിതാക്കളെയും അദ്ദേഹം അനുസ്മരിച്ചു. ഐക്യമാണ് ശക്തി എന്ന മഹത്തായ പാഠം സെപ്റ്റംബർ 11 പഠിപ്പിച്ചെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

English Summary: 20 years of 9/11

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA