ADVERTISEMENT

ബെർലിൻ ∙ മ്യാൻമറിൽ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട പ്രമുഖ അഭിനേത്രി ഇയാൻഡ്ര ക്യോസിൻ ജർമനിയിലെ ഓൾഡൻബർഗ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിന് അർഹയായി. ‘വാട്ട് ഹാപ്പെൻഡ് ടു ദ് വൂൾഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണു പുരസ്കാരം. 

സൈനിക ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പേരിൽ ഏപ്രിലിലാണ് രാഷ്ട്രീയ തടവുകാർക്കൊപ്പം ഇവരും ജയിലിൽ അടയ്ക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനും മറ്റ് അഭിനേതാക്കളും ഒളിവിലാണ്.

English Summary: Jailed Myanmar Actress Wins german award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com