ADVERTISEMENT

ടൊറന്റോ ∙ കാനഡയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി ഒന്നാമതെത്തി. 158 സീറ്റ് നേടിയ (ഫലം പ്രഖ്യാപിച്ചതും ലീഡ് ചെയ്യുന്നതും) പാർട്ടിക്ക് 338 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിനാവശ്യമായ 170 ൽ എത്താൻ കഴിഞ്ഞില്ല.

2 വർഷം മുൻപത്തെ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളിലും 1 കൂടുതലാണിത്. കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റുണ്ട് (2019ലും 121), ന്യൂ ഡമോക്രാറ്റ്സ് 25 (24), ബ്ലോക്ക് ക്യുബക്കോയി 34 (32), ഗ്രീൻസ് 2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റുനില. ഇന്ത്യൻ വംശജനായ ജഗ്‍മീത് സിങ്ങിന്റെ ന്യൂ ഡമോക്രാറ്റ്സിന്റെ പിന്തുണ ട്രൂഡോയ്ക്കു ലഭിച്ചേക്കും.

ട്രൂഡോയുടെ ന്യൂനപക്ഷ സർക്കാരിന് ഭീഷണിയൊന്നുമില്ലായിരുന്നെങ്കിലും കോവിഡ് മഹാമാരിയെ നേരിട്ടതിലെ ജനപിന്തുണ മുതലാക്കാൻ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറാവുകയായിരുന്നു. എന്നാൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 

English Summary: Trudeau's Liberals win Canada election, but miss majority

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com