ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ പുതിയ സർക്കാരുണ്ടാക്കാൻ തിരഞ്ഞെടുപ്പിൽ ഒന്നും രണ്ടും സ്ഥാനക്കാരായ സോഷ്യൽ ഡെമോക്രാറ്റ്സ് പാർട്ടിയും (എസ്പിഡി) കൺസർവേറ്റീവ് സഖ്യവും ശ്രമം ആരംഭിച്ചു. ഇരുകൂട്ടരും മൂന്നാം സ്ഥാനത്തുള്ള ഗ്രീൻസ്, നാലാം സ്ഥാനത്തുള്ള ഫ്രീ ഡെമോക്രാറ്റ്സ് എന്നീ പാർട്ടികളുമായി ചർച്ച തുടങ്ങി. 

ചാൻസലറാകാൻ സോഷ്യൽ ഡെമോക്രാറ്റ് നേതാവ് ഒലാഫ് ഷോൽസിനാണ് സാധ്യത കൂടുതൽ. സർക്കാരിനുള്ള ശ്രമത്തെ കൺസർവേറ്റീവ് സഖ്യത്തിലെ ചില നേതാക്കൾ പരസ്യമായി എതിർത്തു. എല്ലാ പാർട്ടികളിലെയും പുതിയ എംപിമാർ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. 735 അംഗങ്ങളുള്ള പാർലമെന്റിന്റെ അധോസഭയായ ബുണ്ടേസ്റ്റാഗ് അടുത്ത മാസം യോഗം ചേരും. 

സർക്കാരുണ്ടാക്കുന്നതിനായി ഈ ആഴ്ച തന്നെ ഗ്രീൻസുമായും ഫ്രീ ഡെമോക്രാറ്റ്സുമായും ചർച്ച നടത്തുമെന്ന് എസ്പിഡി പാർലമെന്ററി പാർട്ടി നേതാവ് റോൾഫ് മുവെറ്റ്സെനിച് അറിയിച്ചു.  

ജർമനിയിലെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയായ എസ്പിഡിക്ക് 25.7% വോട്ടാണ് ലഭിച്ചത്. കൺസർവേറ്റീവ് സഖ്യത്തിന് 24.1%, ഗ്രീൻസ് 14.8%, എഫ്ഡിപി 11.5% എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ വോട്ട് വിഹിതം.

 

English Summary: Germany; SPD to form government 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com