അഫ്ഗാനിസ്ഥാനിൽ ഷിയ പള്ളിയിൽ വീണ്ടും ആക്രമണം; 47 മരണം

APTOPIX Afghanistan
അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിൽ ചാവേർ ആക്രമണത്തിൽ തകർന്ന കെട്ടിടം പരിശോധിക്കുന്നവർ. ചിത്രം:എപി
SHARE

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ ഷിയ മസ്ജിദിൽ വീണ്ടും ചാവേറാക്രമണം. കാണ്ടഹാർ നഗരത്തിലുള്ള ഇമാം ബർഗ പള്ളിയിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലെ പള്ളിയിലുണ്ടായ സമാന ആക്രമണത്തിൽ 46 പേരാണു കൊല്ലപ്പെട്ടത്.

കുണ്ടൂസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നുവെങ്കിലും ഇന്നലത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പള്ളി നിറയെ വിശ്വാസികൾ ഉണ്ടായിരുന്ന സമയത്താണ് 4 ചാവേറുകൾ എത്തിയത്. 2 പേർ ഗേറ്റിനടുത്തും 2 പേർ പള്ളിയിലും സ്ഫോടനം നടത്തി. 70 പേർക്കു പരുക്കേറ്റു. ആക്രമണത്തെ ഇറാൻ അപലപിച്ചു.

കുറ്റവാളികളെ പിടികൂടാൻ നിർദേശം നൽകിയതായി താലിബാൻ വക്താവ് അറിയിച്ചു. ഷിയ വിരുദ്ധരാണെങ്കിലും, മുൻ താലിബാൻ ഭരണത്തിൽ ഷിയ വിഭാഗത്തിൽ പെട്ടവർ അനുഭവിച്ച വിവേചനം ഇത്തവണ ഉണ്ടാവില്ലെന്നു താലിബാൻ ഉറപ്പു നൽകിയിരുന്നു.

English Summary: Bomb attack in Afghan Shia mosque

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA