ADVERTISEMENT

ഗ്ലാസ്ഗോ (സ്കോട്​ലാൻഡ്) ∙ കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ് 26) യുവതലമുറയുടെ പ്രതിനിധികൾ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്ന ദിവസമായിരുന്നു ഇന്നലെ. അതേസമയം പുറത്ത് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും നടന്നു. ആയിരക്കണക്കിന് ചെറുപ്പക്കാരാണ് റാലിയിൽ അണിനിരന്നത്. പടിഞ്ഞാറൻ രാജ്യങ്ങളുടെ തട്ടിപ്പാണ് കാലാവസ്ഥാ ഉച്ചകോടി എന്നാണ് ഗ്രേറ്റ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. 

നഗരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾ അടക്കമുള്ളവർ പങ്കെടുത്ത റാലിയും നടന്നു. മലിനീകരണം നടത്തിയ സമ്പന്ന രാജ്യങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നായിരുന്നു എല്ലാ റാലിയും വിളിച്ചുപറഞ്ഞത്. ഉച്ചകോടിയിൽ ഇന്ത്യ വിവിധ പുതിയ പദ്ധതികൾക്ക് ആതിഥേയരായി. 

English Summary: COP26 climate summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com