ADVERTISEMENT

 

അങ്കാറ ∙ സാഹിത്യ നൊബേൽ ജേതാവായ ഓ‍ർഹൻ പാമുക്കിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്താൻ തുർക്കിയിൽ നീക്കം. ‘നൈറ്റ്സ് ഓഫ് പ്ലേഗ്’ എന്ന പുതിയ നോവലിൽ പാമുക് ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അതാതുർക്കിനെ അധിക്ഷേപിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണമാരംഭിച്ചത്. നിയമനടപടിയുടെ ആവശ്യമില്ലെന്നു കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ചുവെങ്കിലും കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടു വീണ്ടും അഭിഭാഷകൻ രംഗത്തെത്തിയിട്ടുണ്ട്. ആരോപണം പാമുക് നിഷേധിച്ചു.

തുർക്കി രാജ്യാന്തര കീഴ്‌വഴക്കങ്ങൾ പാലിക്കണമെന്നും സംഭവം നിരീക്ഷിച്ചുവരികയാണെന്നു സ്വീഡിഷ് അക്കാദമി പ്രസ്താവിച്ചു. 

20–ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഓട്ടോമാൻ തുർക്കിയിൽ 10 ലക്ഷം അർമേനിയക്കാരെ വംശഹത്യ ചെയ്തുവെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതിനു മുൻപ് പാമുക്കിനെതിരെ കേസെടുത്തിരുന്നു. 

 

English Summary: Nobel laureate Orhan Pamuk faces probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com