ADVERTISEMENT

കാബൂൾ ∙ വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫിൽ നിന്നു 2 മാസം മുൻപു തട്ടിക്കൊണ്ടുപോയ പ്രമുഖ ഡോക്ടർ മുഹമ്മദ് നാദർ അലെമിയുടെ മൃതദേഹം തെരുവിൽ കണ്ടെത്തി. 7 ലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും ചർച്ചയിലൂടെ അതു പകുതിയാക്കി തുക കൈമാറിയതാണെന്നും നാദറിന്റെ മകൻ റൊഹീൻ അലെമി പറഞ്ഞു. നാദറിനെ വധിച്ച അക്രമികൾ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് വിളിച്ചറിയിക്കുകയായിരുന്നത്രേ.  തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തതായി താലിബാൻ ആഭ്യന്തര മന്ത്രാലയ വക്താവ് സയീദ് ഖോസ്തി അറിയിച്ചു. 

English Summary: Famous doctor killed in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com