ADVERTISEMENT

ടോക്കിയോ∙ ജാപ്പനീസ് സംവിധായകൻ അകിര കുറൊസാവ യുടെ ‘റാനി’ലെ വസ്ത്രാലങ്കാരത്തിന് ഓസ്കർ പുരസ്കാരം നേടിയ ഏമി വാദ (84) ഓർമയായി. വില്യം ഷെയ്‌ക്‌സ്‌പിയറുടെ ‘കിങ് ലിയർ’ നാടകത്തെ ആസ്പദമാക്കി കുറൊസാവയെടുത്ത റാൻ (1985) ലോകപ്രേക്ഷകരുടെ ഹൃദയം കവർന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ചത് ഏമി ഒരുക്കിയ സമുറായ് വേഷങ്ങൾ കൂടിയാണ്. 1986ലാണ് ഓസ്കർ നേടിയത്.

പീറ്റർ ഗ്രീനവേയുടെ പ്രോസ്പെറോസ് ബുക്സ് (1991), ഷാങ് യിമുവിന്റെ ഹീറോ (2000), ഹൗസ് ഓഫ് ഫ്ലയിങ് ഡാഗ്ഗേഴ്സ് (2004) തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലും വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. ആൻ ഹ്വീ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം വെനീസ് ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം നടത്തിയ ലവ് ആഫ്റ്റർ ലവിലും വാദയായിരുന്നു കോസ്റ്റ്യൂം ഡിസൈനർ.

English Summary: Japanese costume designer Emi Wada passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com