ADVERTISEMENT

ജനീവ ∙ ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസിന്റെ (ഐസിആർസി) അടുത്ത പ്രസിഡന്റായി സ്വിസ്‌ലർലൻഡിലെ ഉന്നത നയതന്ത്രജ്ഞയായ മിർജാന സ്പോൽജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ് ക്രോസിന്റെ 160 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റാകുന്നത്. നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) ഉപമേധാവിയാണ് എഗർ.

ഇപ്പോഴത്തെ പ്രസിഡന്റ് പീറ്റർ മോറർ അടുത്ത വർഷം സെപ്റ്റംബറിലാണു സ്ഥാനമൊഴിയുക. ഒക്ടോബർ ഒന്നിനാണ് എഗർ സ്ഥാനമേൽക്കുക. 4 വർഷമാണു കാലാവധി.

English Summary: Red Cross elects first female president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com