കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റശേഷം നൂറിലേറെ മുൻ പൊലീസ്, ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വകവരുത്തിയതായി രാജ്യാന്തര മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടിൽ പറയുന്നു. പ്രതികാരം തുടരുകയാണെന്നും സർക്കാരിന്റെ രേഖകളിൽ നിന്ന് വിവരം ശേഖരിച്ച് ഇവരെ വേട്ടയാടുകയാണെന്നും റിപ്പോർട്ടിലുണ്ട്. മുൻ സർക്കാരുമായി ബന്ധപ്പെട്ടവർ ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയിലാണ്.
English Summary: Taliban kills former government employees