ADVERTISEMENT

പ്യോങ്യാങ് ∙ ഉത്തരകൊറിയയിലെ നഗരങ്ങളിൽ ഇന്നലെ ആഘോഷങ്ങളുണ്ടായിരുന്നില്ല. സന്തോഷവാർത്തകളറിഞ്ഞവർ അതു കേട്ടതായി ഭാവിച്ചില്ല. തെരുവിൽ നടക്കാനിറങ്ങിയ പരിചയക്കാർ പോലും പരസ്പരമൊന്നു പുഞ്ചിരിക്കാതിരിക്കാൻ ശ്രദ്ധിച്ചു. രാജ്യത്തിന്റെ പരമാധികാരി കിം ജോങ് ഉൻ അധികാരത്തിലെത്തിയതിന്റെ 10–ാം വാർഷികം ഇങ്ങനെയായിരിക്കണം എന്നു തീരുമാനിച്ചതും അദ്ദേഹം തന്നെയാണ്. 

10 വർഷം മുൻപ് അന്നത്തെ പരമാധികാരിയും കിമ്മിന്റെ പിതാവുമായ കിം ജോങ് ഇൽ അന്തരിച്ചതിന്റെ വാർഷിക ദുഃഖാചരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് 11 ദിവസത്തേക്ക് ചിരിയും സന്തോഷവും നിരോധിച്ചത്. ഈ ദിവസങ്ങളിൽ ജന്മദിനമുള്ളവർ അതാഘോഷിച്ചുകൂടാ. ആരും സന്തോഷിക്കരുതെന്നതിനു പുറമേ എല്ലാവർക്കും ഈ ഒരു ദുഃഖമേ പാടുള്ളൂ എന്നും നിബന്ധനയുണ്ട്. ബന്ധുക്കൾ മരിച്ചാൽ ആരും ഉച്ചത്തിൽ കരയാനും പാടില്ല. മരണാനന്തര ചടങ്ങുകൾ 11 ദിവസം കഴിഞ്ഞു മതി. 

കിം ജോങ് ഇലിന്റെ ചരമദിനമായ ഇന്നലെ അവശ്യസാധനങ്ങൾ വാങ്ങാൻ ആളുകൾ കടയിൽ പോകുന്നതിനു വരെ വിലക്കേർപ്പെടുത്തിയിരുന്നു. 1994 മുതൽ രാജ്യം ഭരിച്ച കിം ജോങ് ഇൽ 2011 ൽ 69–ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്നാണു മരിച്ചത്. ഉത്തര കൊറിയയുടെ ഇരുണ്ട കാലം എന്നാണ് അദ്ദേഹത്തിന്റെ ഭരണകാലത്തെ വിശേഷിപ്പിക്കുന്നത്. 

English Summary: North Korea bans citizens from laughing, crying and shopping for 11 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com