ADVERTISEMENT

പാരിസ് ∙ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷൻ ദുഷ്കരമാക്കി വച്ചതിന് ഗൂഗിളിനും ഫെയ്സ്ബുക്കിനും ഫ്രാൻസ് വൻതുക പിഴയിട്ടു. ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനായുള്ള ‘കുക്കീസ്’ ഒറ്റ ക്ലിക്കിൽ അംഗീകരിക്കുന്നതിനുള്ള ബട്ടൻ അവതരിപ്പിക്കുകയും നിരസിക്കാനുള്ള ഓപ്ഷൻ മറച്ചുവയ്ക്കുകയും ചെയ്തതിനാണു പിഴ. ഗൂഗിൾ 1265 കോടി രൂപയും ഫെയ്സ്ബുക് 500 കോടി രൂപയുമാണു പിഴയടയ്ക്കേണ്ടത്. കുക്കീസ് ഉപയോഗം അംഗീകരിക്കാൻ എന്നതുപോലെ തന്നെ നിരസിക്കാനുമുള്ള സംവിധാനം 3 മാസത്തിനുള്ളിൽ ഒരുക്കിയില്ലെങ്കി‍ൽ ദിവസേന 85 ലക്ഷം രൂപ വീതം പിഴ വേറെയുമുണ്ടാകും. ഫ്രഞ്ച് ഡേറ്റാ സുരക്ഷാ അതോറിറ്റിയായ സിഎൻഐഎൽ ആണ് പിഴയീടാക്കുന്നത്. 

ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ച് അതനുസരിച്ച് ഓരോരുത്തർക്കും വ്യക്തിഗത പരസ്യങ്ങൾ കാണിക്കാനാണ് ഗൂഗിളും ഫെയ്സ്ബുക്കും കുക്കീസ് പ്രധാനമായി ഉപയോഗിക്കുന്നത്. പലവട്ടം സന്ദർശിക്കുന്ന വെബ്സൈറ്റുകൾ വേഗം തുറന്നുവരാനും ലോഗിൻ എളുപ്പമാക്കാനുമെല്ലാം കംപ്യൂട്ടറിന്റെ താൽക്കാലിക മെമ്മറിയിൽ അതതു വെബ്സൈറ്റുകൾ സൂക്ഷിക്കുന്ന കുക്കീസ് സഹായിക്കും. 

കർശന ട്രാക്കിങ് നിയന്ത്രണമുള്ള ഫ്രാൻസിൽ കുക്കീസിന് അനുമതി നൽകാനോ നിഷേധിക്കാനോ ഉപയോക്താവിനു തുല്യ അവകാശമുണ്ടായിരിക്കണം. എന്നാൽ, ഗൂഗിൾ, യുട്യൂബ്, ഫെയ്സ്ബുക് തുടങ്ങിയ വെബ്സൈറ്റുകളിൽ കുക്കീസിന് അനുമതി നിരസിക്കണമെങ്കിൽ അനേകം ഓപ്ഷനുകൾ ക്ലിക്ക് ചെയ്യണം. ഇതാണ് സിഎൻഐഎൽ കുറ്റകരമെന്നു കണ്ടെത്തിയത്.

English Summary: Fine for google and facebook in france

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com