സൂ ചിക്ക് 4 വർഷം കൂടി തടവ്; കുറ്റം: വാക്കി ടോക്കി സൂക്ഷിച്ചു

HIGHLIGHTS
  • ഇനിയും കേസുകൾ, 100 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റാരോപണങ്ങൾ
1248-aung-san-suu-kyi
ഓങ് സാൻ സൂ ചി (Photo by AFP)
SHARE

യാങ്കൂൺ ∙ മ്യാൻമറിൽ പട്ടാളം പുറത്താക്കിയ ജനകീയ നേതാവ് ഓങ് സാൻ സൂ ചിയെ (76) പ്രത്യേക കോടതി 4 വർഷം തടവിനു ശിക്ഷിച്ചു. അനധികൃതമായി ഇറക്കുമതി ചെയ്ത ലൈസൻസില്ലാത്ത വാക്കി ടോക്കികൾ സൂക്ഷിച്ചുവെന്ന കേസിലാണു പുതിയ ശിക്ഷ. ‍അക്രമത്തിനു പ്രേരിപ്പിച്ചു, കോവിഡ് ചട്ടം ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി ഡിസംബറിൽ സൂ ചിയെ 4 വർഷം തടവിനു ശിക്ഷിച്ചിരുന്നു. പിന്നാലെ പട്ടാള ഭരണകൂടം ഇത് 2 വർഷമായി ഇളവു ചെയ്തു. രണ്ടു കേസിലും കൂടി ഇപ്പോൾ  6 വർഷം തടവ് അനുഭവിക്കണം.

കേസുകൾ തീർന്നിട്ടില്ല. 2015 ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നതുൾപ്പെടെ സൂ ചിക്കെതിരെ 12 കേസുകളാണ് ചുമത്തിയിട്ടുള്ളത്. 100 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. പരിഹാസ്യമായ വിചാരണയും നീതികരിക്കാനാകാത്ത ശിക്ഷയുമാണ് സൂ ചിയ്ക്കെതിരെ ഉണ്ടായിട്ടുള്ളതെന്നു മനുഷ്യാവകാശ സംഘടനയായ ആനെംസ്റ്റി വിമർശിച്ചു. 

English Summary: Aung San Suu Kyi Jailed For 4 Years For Walkie-Talkie Possession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA