മനുഷ്യനിൽ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചു; നിർണായകം ജീൻ എഡിറ്റിങ്

HIGHLIGHTS
  • ഉപയോഗിച്ചത് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം
surgeon-with-david-bennett
ശസ്ത്രക്രിയയ്ക്കു മുൻപ് ഡോക്ടർക്കൊപ്പം ഡേവിഡ്, ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രിയ
SHARE

ബാൾട്ടിമോർ (യുഎസ്) ∙ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. ബാൾട്ടിമോറിലെ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ ഡേവിഡ് ബെന്നറ്റ് (60) എന്ന രോഗിയിലാണ് 3 ദിവസം മുൻപ് പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്.ഡോ.ബാർട്‌ലി പി.ഗ്രിഫിത്ത്, ഡോ. മുഹമ്മദ് മുഹിയുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ഇതുവരെ കുഴപ്പങ്ങളില്ലെന്നും പൂർണഫലം അറിയാൻ ഏതാനും ദിവസം കൂടി വേണമെന്നും ഡോക്ടർമാർ പറഞ്ഞു. യന്ത്രസഹായത്തോടെയാണ് ബെന്നറ്റിന്റെ ഹൃദയവും ശ്വാസകോശവും ഇപ്പോൾ പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞയുടൻ തന്നെ അന്യജീവിയുടെ ഹൃദയത്തെ മനുഷ്യ ശരീരം നിരാകരിച്ചില്ലെന്നതു ശുഭസൂചനയാണ്. കടുത്ത ഹൃദ്രോഗം മൂലം മരണത്തിന്റെ വക്കിലെത്തിയ ആളാണു ബെന്നറ്റ്. മനുഷ്യ ദാതാവിൽ നിന്നുള്ള ഹൃദയമോ ഹാർട്ട് പമ്പോ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ ശരീരത്തിനു കഴിയാത്തതിനാൽ മറ്റു വഴികൾ ഇല്ലായിരുന്നു.

നിർണായകം ജീൻ എഡിറ്റിങ്

മൃഗങ്ങളിൽ നിന്നു ഹൃദയം സ്വീകരിക്കാൻ നേരത്തെയും ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, തുന്നിച്ചേർക്കുന്ന അവയവത്തെ മനുഷ്യശരീരം നിരാകരിക്കുന്ന ‘സീനോട്രാൻസ്പ്ലാന്റ് റിജക്‌ഷൻ’ മൂലം ഇവ പരാജയപ്പെടുകയായിരുന്നു. ഈ നിരാകരണത്തിനു കാരണമായ 3 ജീനുകളെ പന്നിയുടെ കോശങ്ങളിൽനിന്ന് എഡിറ്റിങ് വഴി നീക്കിയും അവയവത്തെ ശരീരവുമായി ഇണക്കുന്ന 6 ജീനുകളെ ഉൾപ്പെടുത്തിയുമായിരുന്നു പുതിയ പരീക്ഷണം. കഴിഞ്ഞ വർഷം പന്നിയുടെ വൃക്ക ഈ വിധം പരീക്ഷിച്ചിരുന്നു.

English Summary: US Surgeons Successfully Implant Pig Heart In Human

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS