ഡ്രോൺ അയച്ച് ‘ട്രംപ് വധം’; വിഡിയോ ഭാവന ഖമനയിയുടെ വെബ്സൈറ്റിൽ

Donald Trump
SHARE

ടെഹ്‌റാൻ ∙ യുഎസിലെ ഫ്ലോറിഡയിലുള്ള മാരലഗോയിലെ റിസോർട്ടിൽ ഗോൾഫ് കളിച്ചുകൊണ്ടിരിക്കുന്ന ഡോണൾഡ് ട്രംപിനെ ഡ്രോൺ അയച്ചു വധിക്കുന്നതായി ഇറാന്റെ ഭാവന. ഈ നിമിഷങ്ങൾ ചിത്രീകരിക്കുന്ന അനിമേറ്റ‍ഡ് വിഡിയോ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. 

ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോൾ ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ പ്രിയങ്കരനായ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള പ്രതികാരം ഉറപ്പാണെന്ന മുന്നറിയിപ്പുമായാണ് വിഡിയോ അവസാനിക്കുന്നത്. 

2020 ജനുവരി 3നു ബഗ്ദാദിൽ വച്ചാണ് സുലൈമാനി വധിക്കപ്പെട്ടത്. ഇതിന്റെ രണ്ടാം വാർഷികത്തിൽ നടത്തിയ മത്സരവുമായി ബന്ധപ്പെട്ട അനിമേറ്റഡ് വിഡിയോയാണിത്. 

English Summary: Iran animated video of Donald Trump assassination

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS