ഹൂതി മിസൈൽ ആക്രമണം തകർത്ത് അബുദാബി

HIGHLIGHTS
  • സൗദിയിലെ ജിസാനിൽ നടത്തിയ ആക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റു
Houthi03.jpg.image.845.440
SHARE

അബുദാബി ∙ യുഎഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ അയച്ച 2 ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന തകർത്തു. പുലർച്ചെ 4.15നുണ്ടായ ആക്രമണത്തിൽ ആളപായമില്ല. മിസൈലിന്റെ ഭാഗങ്ങൾ ചിന്നിച്ചിതറി വീണെങ്കിലും ആളപായമില്ല.

അതിനിടെ, സൗദിയിലെ ജിസാനിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 2 പേർക്ക് പരുക്കേറ്റു. സുഡാൻ, ബംഗ്ലദേശ് പൗരന്മാർക്കാണു പരുക്കേറ്റത്. ആക്രമണത്തിൽ വാഹനങ്ങൾക്കും വർക് ഷോപ്പുകൾക്കും കേടുപാടുണ്ട്. സൗദിയെ ലക്ഷ്യമാക്കി അയച്ച 2 ‍ഡ്രോണുകൾ നശിപ്പിച്ചതായും സൗദി സഖ്യസേന അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ആക്രമണമാണ് അബുദാബിക്ക് നേരെയുണ്ടായത്. ഈ മാസം 17ന്  ഇന്ധന സംഭരണ കേന്ദ്രത്തിനും വിമാനത്താവളത്തിനും സമീപമുണ്ടായ സ്ഫോടനത്തിൽ 3 പേർ മരിക്കുകയും 6 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

English Summary: Ministry of Defence announces interception of 2 ballistic missiles fired by terrorist Houthi militia targeting UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA