ADVERTISEMENT

ലണ്ടൻ∙ ഭൂഗുരുത്വബല സിദ്ധാന്തത്തെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടനെ ചിന്തിപ്പിച്ച ആപ്പിൾ മരത്തിൽ നിന്നു ‘ക്ലോൺ’ ചെയ്തെടുത്ത മരം, ബ്രിട്ടനിൽ വീശിയ യൂനീസ് കൊടുങ്കാറ്റിൽ കഴിഞ്ഞദിവസം കടപുഴകി വീണു. കേംബ്രിജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സ്ഥിതി ചെയ്തിരുന്ന മരമാണു വീണത്. 1954ലാണു മരം നട്ടത്. ഇതു കൂടാതെ ഈ മരത്തിന്റെ 2 ക്ലോൺ പകർപ്പുകൾ കൂടി കേംബ്രിജിലുണ്ട്.

ബ്രിട്ടനിലെ ലിങ്കൺഷറിൽ ന്യൂട്ടന്റെ ജന്മഗൃഹമായ വൂൾഫ്സ്തോപ് മാനറിലായിരുന്നു യഥാർഥ ആപ്പിൾ മരം ഉണ്ടായിരുന്നത്. 1666ൽ ഇതിൽനിന്ന് ആപ്പിൾ താഴേക്കു പതിക്കുന്നതു കണ്ടാണ് ന്യൂട്ടൻ ഭൂഗുരുത്വ ആകർഷണത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചതെന്നാണു കരുതപ്പെടുന്നത്. സംരക്ഷിക്കപ്പെട്ടു വന്ന ഈ മരം 1816ലെ കൊടുങ്കാറ്റിൽ നിലംപതിച്ചു.

English Summary: Isaac Newton tree clone fell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com