ADVERTISEMENT

ലണ്ടൻ ∙ ഒപ്പം നിൽക്കണമെന്നും ആയുധം തന്നും റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം കൊണ്ടുവന്നും സഹായിക്കണമെന്ന് ബ്രിട്ടിഷ് പാർലമെന്റിനോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അഭ്യർഥിച്ചു. എന്തു ചെയ്യണമെന്ന അനിശ്ചിതത്വം ഇനിയും അരുതെന്നാണ് ബ്രിട്ടിഷ് എംപിമാരോട് സെലെൻസ്കി വിഡിയോലിങ്കിലൂടെ നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടത്. തീരുമാനമെടുക്കാൻ വൈകിക്കരുത്. 

‘വേണോ വേണ്ടയോ എന്ന ചോദ്യമാണു നമുക്കു മുന്നിലുള്ളത്. ഉത്തരമെന്തെന്ന കാര്യത്തിൽ സംശയമില്ല: തീർച്ചയായും വേണം’: വില്യം ഷെയ്ക്സ്പിയറുടെ ഹാംലറ്റ് നാടകത്തിലെ വരികളുമായി സെലെൻസ്കി ബ്രിട്ടിഷ് എംപിമാരുടെ വൻ കരഘോഷം ഏറ്റുവാങ്ങി. 

ബ്രിട്ടിഷ് പാർലമെന്റിന്റെ ജനസഭയിൽ വിദേശരാഷ്ട്രത്തലവന്മാർ പ്രസംഗിക്കുന്നത് അപൂർവമാണ്. നേരത്തേ ഇയു പാ‍ർലമെന്റിലും യുഎസ് കോൺഗ്രസിലും യുക്രെയ്ൻ വിഷയം അവതരിപ്പിച്ചിട്ടുള്ള സെലെൻസ്കിയുടെ പ്രത്യേക അഭ്യർഥനപ്രകാരമാണ് ജനസഭയിൽ പ്രസംഗാവസരം നൽകിയത്. 

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com