ADVERTISEMENT

ലണ്ടൻ ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ (50) യുഎസിലേക്കു നാടുകടത്തണോ വേണ്ടയോ എന്ന് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ തീരുമാനിക്കും. ബ്രിട്ടനിലെ കോടതി തീരുമാനം ബ്രിട്ടിഷ് ആഭ്യന്തരമന്ത്രാലയത്തിനു വിട്ടതോടെയാണിത്. എന്നാൽ, ഇനിയും നിയമപ്പോരാട്ടത്തിന് അസാൻജിന് അവസരമുണ്ട്. നിലവിൽ ബ്രിട്ടനിലെ ബെൽമാർഷ് തടവറയിലാണ് അസാൻജ്. യുഎസ് സൈനിക, നയതന്ത്ര രഹസ്യരേഖകൾ പുറത്തുവിട്ടതിനു ചാരവൃത്തി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു വിചാരണ നേരിടുകയാണ് അദ്ദേഹം. യുഎസിൽ ഇദ്ദേഹത്തിനെതിരെ 18 കേസുകൾ നിലവിലുണ്ട്.

English Summary: Julian Assange extradition case sent to UK minister Priti Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com