മുസ്‌ലിംകൾ ലോകമാകെ ഇരയാക്കപ്പെടുന്നു: ബൈഡൻ

joe-biden
SHARE

വാഷിങ്ടൻ ∙ ലോകമാകെ അക്രമത്തിനും ഇസ്‌ലാമോഫോബിയയ്ക്കും മുസ്‌ലിംകൾ ഇരയാവുകയാണെന്നും സമൂഹത്തിൽ നിന്നു വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിനിടയിലും അവർ അമേരിക്കയെ നിരന്തരം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരോട് ആരും വിവേചനം കാട്ടരുത്. മതവിശ്വാസത്തിന്റെ പേരിൽ ആരും അടിച്ചമർത്തപ്പെടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈറ്റ്ഹൗസിൽ ഈദുൽ ഫിത്‌ർ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. രാജ്യാന്തര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡർ അറ്റ് ലാർജ് ആയി ഒരു മുസ്‌ലിമിനെ താൻ നിയമിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ വനിത ജിൽ ബൈഡൻ, അരൂഫ് അഫ്താബ്, വാഷിങ്ടൻ മുസ്‌ലിം പള്ളി ഇമാം ഡോ. താലിബ് എം. ഷരീഫ് എന്നിവരും പ്രസംഗിച്ചു. പിന്നീട് ലോകമാകെയുള്ള മുസ്‌ലിംകൾക്കായി അദ്ദേഹം ഈദ് ആശംസകൾ ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്റ് കമല ഹാരിസും ആശംസകൾ നേർന്നു.

English Summary: Joe Biden says muslims being attacked everywhere

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA