ADVERTISEMENT

വാഷിങ്ടൻ ∙ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ജോൺസൺ ആൻഡ് ജോൺസൺ നിർമിച്ച കോവിഡ് വാക്സീന്റെ ഉപയോഗത്തിന് യുഎസിൽ നിയന്ത്രണം ഏർപ്പെടുത്തി. മറ്റേതെങ്കിലും വാക്സീൻ ഉപയോഗിക്കാത്തതോ ഈ വാക്സീൻ തന്നെ ആവശ്യപ്പെടുന്നതോ ആയ മുതിർന്നവർക്കു മാത്രമേ കുത്തിവയ്പു നൽകാവൂ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് വിഭാഗത്തിന്റെ നിർദേശം. ഇതിനു പകരം ഫൈസർ, മൊ‍‍ഡേന വാക്സീനുകൾ ഉപയോഗിക്കാനാണു ശുപാർശ. 

കഴിഞ്ഞ മാർച്ച് വരെ ഈ വാക്സീൻ ഉപയോഗിച്ചതു മൂലം പാർശ്വഫലങ്ങളുണ്ടായ 60 കേസുകൾ തിരിച്ചറിഞ്ഞു. ഇതിൽ 9 കേസുകൾ മാരകമായിരുന്നു. 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് കുത്തിവയ്പെടുത്ത് 2 ആഴ്ചയ്ക്കുള്ളിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടത്.

English Summary: FDA puts strict limits on Johnson & Johnson Covid-19 vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com