ADVERTISEMENT

പാരിസ് ∙ തിരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് രണ്ടാംവട്ടം പ്രസിഡന്റായ ഇമ്മാനുവൽ മക്രോ യുക്രെയ്നിലെ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇടപെടുമെന്നു പ്രഖ്യാപിച്ചു. ഫ്രാൻസിനെയും യൂറോപ്പിനെയും ലോകവേദിയിൽ മുന്നോട്ടു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മക്രോ രാജ്യത്തെയും ജനങ്ങളെയും സേവിക്കുകയെന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു. മുൻ പ്രസിഡന്റുമാരും ലോകനേതാക്കളുമുൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്ത സ്ഥാനാരോഹണ ചടങ്ങിൽ എഴുതിത്തയാറാക്കിയ ഹ്രസ്വമായ പ്രസംഗമാണ് മക്രോ നടത്തിയത്.

തുടർഭരണത്തിൽ പുതിയ സമീപനമായിരിക്കും സ്വീകരിക്കുക എന്നു മക്രോ വ്യക്തമാക്കി. പുതിയ നയങ്ങളുണ്ടാകും. വളരെ അപൂർവമായി മാത്രം വീണ്ടും തുടർഭരണത്തിനു വോട്ട് ചെയ്തിട്ടുള്ള ഫ്രാൻസിൽ 58.5 ശതമാനം വോട്ടാണു മക്രോ നേടിയത്. 

emmanuel-macron-5

English Summary: Emmanuel Macron take oath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com