ADVERTISEMENT

സോൾ ∙ ഉത്തരകൊറിയ മുങ്ങിക്കപ്പലിൽനിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തി. രാജ്യത്ത് കപ്പൽ നിർമാണശാലയുള്ള കിഴക്കൻ തുറമുഖ നഗരമായ സിൻപോയിൽ നിന്നാണ് ഇന്നലെ പരീക്ഷണം നടത്തിയത്. ഹ്രസ്വദൂര മിസൈൽ 600 കിലോമീറ്റർ സഞ്ചരിച്ചു. 

ദക്ഷിണ കൊറിയയിൽ നിയുക്ത പ്രസിഡന്റ് യൂൺ സോക് യൂളിന്റെ സ്ഥാനാരോഹണം പത്തിനു നടക്കാനിരിക്കെയാണ് പ്രകോപനം സൃഷ്ടിച്ച് പരീക്ഷണം. മേയ് 21ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ദക്ഷിണ കൊറിയ സന്ദർശിക്കുന്നുണ്ട്. ഇതിനു മുൻപ് ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണം നടത്തുമെന്നും അഭ്യൂഹമുണ്ട്.

Content Highlights: North Korea, ballistic missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com