ADVERTISEMENT

വാഷിങ്ടൻ ∙ സജിറ്റേറിയസ് എ സ്റ്റാർ തമോഗർത്തത്തിന്റെ ചിത്രമെടുക്കാൻ കഴിഞ്ഞത് ജ്യോതിശാസ്ത്ര ഗവേഷണമേഖലയിൽ സമീപകാലത്തുണ്ടായ ശ്രദ്ധേയ നേട്ടമായി കരുതുന്നു. ചന്ദ്രന്റെ ഉപരിതലത്തിലുള്ള കൊച്ചുകല്ലിന്റെ ചിത്രം ഭൂമിയിൽ നിന്നെടുക്കുന്നത്ര ദുഷ്കരമായ പ്രവൃത്തിയാണിതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

അടുത്തേക്ക് എത്തുന്ന പ്രകാശമുൾപ്പെടെ എല്ലാ വൈദ്യുത കാന്തിക തരംഗങ്ങളെയും പിടിച്ചെടുക്കും എന്നതിനാൽ തമോഗർത്തങ്ങളുടെ ചിത്രം പകർത്തുന്നത് അസംഭവ്യമായി കണക്കാക്കിയിരുന്നു. ഇതിനു മുൻപ് ഭൂമിയിൽനിന്ന് 5 കോടി പ്രകാശവർഷം അകലെയുള്ള ‘മെസിയർ 87’ നക്ഷത്രസമൂഹത്തിലെ തമോഗർത്തത്തിന്റെ ചിത്രം മാത്രമാണു ലഭിച്ചിട്ടുള്ളത്. അതും ഇവന്റ് ഹൊറൈസൻസ് ടെലിസ്കോപ്പാണു പകർത്തിയത്.

എന്നാൽ സാധാരണ തമോഗർത്തങ്ങളെ അപേക്ഷിച്ച് സജിറ്റേറിയസ് എ സ്റ്റാറിനു ചുറ്റും പൊടിയും വാതകപടലങ്ങളുമുള്ളത് ഇവയുടെ ചിത്രമെടുക്കുന്നത് കൂടുതൽ ദുഷ്കരമാക്കുന്നു.

10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് സ്പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. 

Content Highlights: Sagitarious A*

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com