ദുബായ് ∙ യുഎഇ മുൻപ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അബുദാബിയിലെത്തി ഇപ്പോഴത്തെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ചു.
ഇന്ത്യൻ പ്രസിഡന്റ് റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ അനുശോചനവും അറിയിച്ചു. ഷെയ്ഖ് മുഹമ്മദിനെ സ്ഥാനലബ്ധിയിൽ അനുമോദിച്ചു. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, വ്യവസായി എം.എ. യൂസഫലി തുടങ്ങിയവർ ഉപരാഷ്ട്രപതിയെ എതിരേറ്റു.
English Summary: Venkaiah Naidu offers condolences in UAE on President Sheikh Khalifa’s demise