പാക്കിസ്ഥാനിൽ ഇടക്കാല തിരഞ്ഞെടുപ്പില്ല

1248-shehbaz-sharif
ഷഹബാസ് ഷരീഫ്
SHARE

ഇസ്​ലാമാബാദ് ∙ പാക്കിസ്ഥാനിൽ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ കാലാവധി പൂർത്തിയാക്കാൻ തീരുമാനിച്ചു. ഇതോടെ രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്ത വർഷം ഓഗസ്റ്റ് വരെയുള്ള കാലാവധി പൂർത്തിയാക്കാനാണ് ഘടക കക്ഷികളുമായി ചർച്ച നടത്തിയശേഷം ഷരീഫിന്റെ തീരുമാനം. 

അതേസമയം, രാജ്യത്തെ സാമ്പത്തിക മേഖല പ്രതിസന്ധിയിൽ ഉഴലുകയാണ്. പാക്കിസ്ഥാൻ രൂപ ചരിത്രത്തിൽ ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകും എന്നായിരുന്നു വാർത്തകൾ. 

English Summary: Pakistan government led by Prime Minister Shehbaz Sharif decides to complete tenure until next year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA