ADVERTISEMENT

ലണ്ടൻ ∙ കിഴക്കൻ ഇംഗ്ലണ്ടിലെ ഹാർട്ട്ഫഡ്ഷറിലുള്ള റോയ്സ്റ്റൻ പട്ടണത്തിന്റെ മേയർ പദവിയിലെത്തി മലയാളിയായ മേരി റോബിൻ ആന്റണി ചരിത്രം സൃഷ്ടിച്ചു. റോയ്സ്റ്റൻ ടൗണിന് ഇതാദ്യമാണ് ഏഷ്യൻ മേയർ. റോയ്സ്റ്റൻ ടൗൺ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചാണു വിജയം. 

കൊച്ചി പെരുമ്പടവത്താണു മേരിയുടെ ജനനം. മുംബൈയിലും ബറോ‍ഡയിലും കേരളത്തിലും അധ്യാപനജീവിതത്തിനു ശേഷം യുകെയിലേക്കു കുടിയേറി. കേരളത്തിൽ 2 വർഷം സ്കൂൾ പ്രിൻസിപ്പലായിരുന്നു. ഡോക്ടറായ റോബിൻ ആന്റണിയാണു ഭർത്താവ്. മക്കൾ: റിയ, റീവ്. 

ബ്രിട്ടനിലെ പ്രാദേശിക കൗൺസിലുകളിൽ നിലവിൽ മേയർ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മേരി റോബിൻ ആന്റണി. ലണ്ടനിലെ കിങ്സ്റ്റൺ അപ്പോൺ തേംസിൽ മേയറായ സുശീല ഏബ്രഹാമും ബ്രിസ്റ്റോളിലെ ബ്രാഡ്‌‌ലി സ്റ്റോക്കിൽ മേയറായ ടോം ആദിത്യയുമാണ് മറ്റു 2 പേർ.

മുൻപ് ലണ്ടനിലെ ന്യൂഹാം കൗൺസിലിൽ ഓമന ഗംഗാധരനും ക്രോയിഡണിൽ മഞ്ജു ഷാഹുൽ ഹമീദും ലൗട്ടൺ സിറ്റി കൗൺസിലിൽ ഫിലിപ്പ് ഏബ്രഹാമും മേയർ സ്ഥാനം വഹിച്ചിരുന്നു.

Content Highlight: Mary Antony royston mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com