അജ്ഞാത പേടകങ്ങൾ കണ്ടത് നാനൂറിലേറെ തവണ: പെന്റഗണ്‍

unidentified-flying-object
SHARE

വാഷിങ്ടൻ ∙ അജ്ഞാത പേടകങ്ങൾ (യുഎഫ്ഒ) കണ്ടതായി റിപ്പോർട്ട് ചെയ്തതിൽ നാനൂറിലേറെ സ്ഥിരീകരിച്ച സംഭവങ്ങളുണ്ടെന്ന് യുഎസ് പ്രതിരോധ സ്ഥാപനമായ പെന്റഗൺ വ്യക്തമാക്കി. യുഎസ് കോൺഗ്രസിൽ നടത്തിയ ഹിയറിങ്ങിലായിരുന്നു വെളിപ്പെടുത്തൽ. അരനൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഈ വിഷയത്തിൽ ഹിയറിങ് നടത്തിയത്. ഇതുസംബന്ധിച്ച് യുഎസ് നേവൽ ഇന്റലിജൻസ് ഡപ്യൂട്ടി ഡയറക്ടർ സ്കോട് ബ്രേ വിശദീകരണം നൽകി. 11 തവണ യുഎസ് യുദ്ധവിമാനങ്ങളുമായി അപകടകരമായ രീതിയിൽ യുഎഫ്ഒകൾ അടുത്തുവന്ന സംഭവങ്ങളുമുണ്ടായെന്ന് ബ്രേ വെളിപ്പെടുത്തി.

English Summary: Petagon about unidentified flying objects

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA