ADVERTISEMENT

ലണ്ടൻ ∙ തേനീച്ചകളെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ കെൽപുള്ള പുതിയ വിങ് വൈറസുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ശാസ്ത്രജ്ഞർ. പുതിയ വൈറസ് വകഭേദം തേനീച്ചകളുടെ ചിറകുകളെയാണ് ആദ്യം ഗുരുതരമായി ബാധിക്കുക. 

ക്രമേണ ഇവയുടെ നാശത്തിനു കാരണമാകും. 2000ന്റെ തുടക്കത്തിൽ യൂറോപ്പിലും ആഫ്രിക്കയിലുമാണ് വൈറസ് സാന്നിധ്യം ആദ്യം കണ്ടെത്തിയത്. 2015ൽ ഏഷ്യയിലും റിപ്പോർട്ട് ചെയ്തു. നിലവിൽ യൂറോപ്പിൽ വ്യാപകമായതായാണു കണ്ടെത്തൽ. നമ്മുടെ ഭക്ഷ്യവിളകളിൽ 80 ശതമാനത്തോളം തേനീച്ചയുടെ പരാഗണത്തിൽ നിന്നുണ്ടാകുന്നതാണ്. കീടനാശിനികളുടെ അമിത ഉപയോഗം നിലവിൽ തേനീച്ചകളുടെ വംശനാശത്തിനു കാരണമാകുന്നുണ്ട്.

Content Highlight: Honey Bee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com