ADVERTISEMENT

ടെഹ്റാൻ∙ ഇറാനിലെ റവല്യൂഷനറി ഗാർഡ്സ് സേനയുടെ കേണലായ ഹസൻ സയ്യാദ് ഖുദയ് ടെഹ്റാനിലെ വസതിക്കു സമീപം ബൈക്കിലെത്തിയ ആയുധധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ്, ഇസ്രയേൽ എന്നിവരാണു കൊലപാതകത്തിനു പിന്നിലെന്ന് റവല്യൂഷനറി ഗാർഡ്സ് പരോക്ഷമായി ആരോപിച്ചു. 

നേരത്തേ ഇറാനിലെ ആണവ ശാസ്ത്രജ്ഞരിൽ ചിലരും സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു. അതീവ സുരക്ഷാ മേഖലയിൽ കാറിൽ സഞ്ചരിക്കവെയാണു വെടിവയ്പ്. 2 ആയുധധാരികളാണു ബൈക്കി‍ലെത്തിയത്. 

റവല്യൂഷനറി ഗാർഡ്സിൽ ഇറാന്റെ വിദേശ സൈനികദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഖുദ്സ് ഫോഴ്സിലായിരുന്നു ഖുദയ്. 2020ൽ ഖുദ്സ് ഫോഴ്സിന്റെ കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനി ഇറാഖിലെ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

English Summary: Iran Revolutionary Guards member assassinated in Tehran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com