ADVERTISEMENT

റിയാദ്∙ വനിതകൾ മാത്രം നിയന്ത്രിച്ച വിമാനം സൗദിയിലെ റിയാദിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തി ചരിത്രം കുറിച്ചു. ബജറ്റ് എയർലൈൻ ആയ ഫ്ലൈ അദീലിന്റെ 117 യാത്രക്കാരുമായി പറന്ന എ320 വിമാനമാണ്   സ്വദേശികൾ ഉൾപ്പെടെ 7 വനിതകൾ പൂർണായി നിയന്ത്രിച്ചത്. സഹപൈലറ്റായത് ജീവനക്കാരിൽ ഏറ്റവും പ്രായംകുറഞ്ഞ സൗദി വനിത യാറ ജാൻ(23). ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് യാറ ജാൻ പറഞ്ഞു. ഫ്ലോറിഡയിലെ ഫ്ലൈറ്റ് സ്കൂളിൽനിന്ന് 2019ൽ ബിരുദം നേടിയ യാറ ജാൻ ഒരു വർഷം മുൻപാണ് ഫ്ലൈ അദീലിൽ ജോലിക്കുചേർന്നത്.

English Summary: Saudi Arabia's first all-female crew takes flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com